പതിവ് പോലെ കണ്ണൻ ഇക്കൊല്ലവും ക്രിസ്മസ് അവധിക്കു ദുബായിൽ നിന്നും നാട്ടിലെത്തി. വന്നിട്ട് രണ്ടു ദിവസം ആയിട്ടും വീടിനു പുറത്തേക്കു ഇറങ്ങാൻ തോന്നിയില്ല. മുകളിലെ മുറിയിൽ കയറി അവിടെ നിന്നും മുറ്റത്തു കളിക്കുന്ന "ലക്ഷ്മി" മോളേയും നോക്കി അങ്ങനെ ഏറെ നേരം ഇരിന്നു .. അവള്‍ക്കിത് സ്വര്‍ഗം കിട്ടിയതിനു തുല്യമാണ് .. റ്റ്യുഷനും സ്പെഷ്യൽ ക്ലാസ്സ് ഉം ഒന്നും ഇല്ല.. മൂന്നു നേരം ഫുഡ് കഴിക്കാൻ മാത്രമാണ് വീട്ടിൽ കയറുന്നത് .അവളുടെ വാശികൾക്ക് ഒരിക്കൽ പോലും നോ പറയാത്ത മുത്തശ്ശനും മുത്തശ്ശിയും കൂടി ആയപ്പോ അവള്‍ക്കിത് അടിപൊളി വെക്കേഷൻ ആയി...റോഡിലൂടെ ഒരുപാട് ആളുകൾ പോകുന്നുണ്ടായിട്ടും ആരെയും തിരിച്ചറിയാൻ പറ്റുന്നില്ല ..
അന്നത്തെ രാത്രിക്ക് പതിവിൽ കൂടുതൽ തണുപ്പ് ഉണ്ടെന്നു തോന്നി .. ഡിസംബർ ആയത് കൊണ്ടാകാം ആകാശത്ത് നല്ല നിലാവും നക്ഷത്രങ്ങള്‍ക്ക് തിളക്കവും ഉണ്ടായിരിന്നു .. എന്തൊക്കെയോ ആലോചിചിരിന്നു അറിയാതെ കസേരയിൽ ഇരിന്ന് ഉറങ്ങിപ്പോയി ..
പെട്ടന്നാണ് വീടിന്റെ മുന്നിൽ നിന്നും എന്തോ ഒരു ശബ്ദം കേട്ടത് പോലെ തോന്നി ഞെട്ടി എഴുന്നേറ്റത് . ഓ .. അത് ക്രിസ്മസ് കരോളിന്റെ ബാൻഡ് ആണല്ലോ!!! വീടിന്റെ മുന്നിൽ വന്നവർ ഒരു കരോൾ ഗാനവും പാടി ഒപ്പം അപ്പൂപ്പൻ ഡാൻസും കളിച്ചു കൊണ്ട് നിന്നു ..
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തില്‍ കുളിരും രാവില്‍ ...
എല്ലാം ചെറിയ പിള്ളേരാണ്.. ഒടുവിൽ പൈസ വാങ്ങാനായി വന്ന പയ്യന് കാശ് കൊടുത്തു വീട്ടിനകത്തേക്ക് കയറുമ്പോഴാണ് അവന്റെ ഒരു ചോദ്യം വന്നത്..
ചേട്ടൻ എന്നാ വന്നത് ?
ഞാൻ വന്നിട്ട് രണ്ടൂസ്സായി ...
അപ്പൊ തന്നെ അടുത്ത ചോദ്യം - എന്നെ മനസ്സിലായില്ല എന്ന് തോന്നുന്നു ? . ഒട്ടും മുഖ പരിചയം ഇല്ലാത്തത് കൊണ്ടാകാം ഞാൻ പെട്ടന്ന് തന്നെ "ഇല്ല" എന്ന് പറഞ്ഞു..
ഞാൻ രവിയുടെ മകനാണ് ..
ഓ . രവിയുടെ മകനാണോ? രവി ഇപ്പൊ?
അച്ഛൻ ബസ് കണ്ടക്ടർ ആണ്.
ഹം .. അവനോടു ഞാൻ വന്നിട്ടുണ്ടെന്ന് പറ.. ഒന്ന് കാണണം എന്നും..
വാതിലടച്ചു വീണ്ടും മുകളിൽ കയറി . .. പിന്നെ ഉറക്കം വന്നില്ല.. ഒരു സിഗരറ്റും വലിച്ചു കൊണ്ട് അങ്ങനെ കുറെ നേരം ഇരിന്നപ്പോ മനസ്സിൽ ഒരുപാട് പഴയ കാര്യങ്ങൾ ഓടി മറഞ്ഞു .
ഞാൻ , രവി , മോഹൻ..
കോളേജിൽ ഞങ്ങൾ ഒരുമിച്ചായിരിന്നു ..കോളേജിൽ മാത്രമല്ല അന്ന് എല്ലായിപ്പോഴും ഞങ്ങൾ ഒരുമിച്ചേ നടക്കാറുള്ളൂ .. ചില്ലറ തരികിടകളും തമാശകളും ഒക്കെയായി നടന്നിരിന്ന മൂന്നു തലതിരിഞ്ഞ പയ്യന്മാര്. കൂട്ടത്തിൽ തീരുമാനങ്ങൾ മിക്കവാറും ഞാൻ തന്നെ ആണ് എടുത്തിരിന്നത് . പെണ് വിഷയത്തിൽ വായ നോക്കനല്ലാതെ സ്കോർ ചെയ്യാൻ ഞങ്ങൾക്കാർക്കും കഴിഞ്ഞിരിന്നില്ല .. ഒപ്പം പഠിക്കുന്ന മറ്റു ചില തെമ്മാടികൾ ( അസൂയ കൊണ്ട് വിളിച്ചതാണ് ) അവരവരുടെ ചുള്ളത്തികളുമായി മുന്നിലൂടെ കടന്നു പോകുമ്പോൾ കമന്റ്സും കുറ്റവും പറയാൻ ഞങ്ങൾ ഒരിക്കലും മറക്കാറില്ല. .. ഒരുപക്ഷെ പിന്നെ മൂവര്‍ക്കും നല്ല ഭാഗ്യമുള്ളത് കൊണ്ടാവാം, പെണ് സുഹൃത്തുക്കള്‍ തീരെ ഇല്ലായിരുന്നു..
വെള്ളിഴായ്ച്ച റിലീസ് ചെയ്യുന്ന പടം കാണാൻ അന്നുതന്നെ ക്ലാസ്സ് കട്ട് ചെയ്തു പോകും ..സാധാരണ ആണ്‍കുട്ടികൾ എല്ലാം ലാംഗ്വേജ് ഹവര്‍ ക്ലാസ്സ് കട്ട് ചെയ്യുമ്പോൾ ഞങ്ങൾ അന്ന് ക്ലാസ്സിലുണ്ടാകും.. കാരണം 'കുറുങ്ങാൻ' പറ്റിയ ബെസ്റ്റ് ടൈം അതാണ് ..
മോഹൻ ഒരു അകന്ന അമ്മാവന്റെ വീട്ടിൽ നിന്നാണ് പഠിച്ചിരിന്നത് . അത് കൊണ്ട് തന്നെ എന്തെങ്കിലും കാര്യത്തിനു അവനെ കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടായിരിന്നു അവന്റെ വീട് അല്ലാത്തത് കൊണ്ട് ഞങ്ങൾ ആരും അങ്ങോട്ട് ചെല്ലാറും ഇല്ല .. രവി പിന്നെ കംബൈൻ സ്റ്റഡി എന്നാ പേരിൽ മിക്കവാറും എന്റെ വീട്ടിൽ തന്നെ ആയിരക്കും ..രവിയുടെ വീട്ടിൽ ചെന്നാൽ മിക്കവാറും മിനിമം ഒരു മണിക്കൂർ അവന്റെ അമ്മയുടെ പരാതി കേൾക്കും എന്നറിയാവുന്നത് കൊണ്ട് ഞങ്ങൾ പരമാവധി അവിടെക്കുള്ള പോക്ക് കുറയ്ക്കും .. എന്റെ വീട്ടിൽ ആര്‍ക്കും എപ്പോഴും കയറി ചെല്ലാം.. അച്ഛൻ വിദേശത്ത് ആയത് കൊണ്ട് പോക്കറ്റ് മണിക്കും കുറവില്ലയിരിന്നു..
പി ജി ഫസ്റ്റ് ഇയറിന്റെ സ്റ്റഡി ലീവ് കാലത്ത് മോഹനെ കിട്ടാൻ നല്ല പാടായത് കൊണ്ട് മിക്കവാറും ദിവസങ്ങളിൽ ഞാനും രവിയും ആദ്യം മീറ്റ് ചെയ്യും. പിന്നെ എന്തെങ്കിലും തരികിട പ്ലാൻ ചെയ്തു മോഹൻ താമസിക്കുന്ന വീട്ടിലേക്കു വിളിച്ചു അവനെ പുറത്തിറക്കും.. ഞങ്ങളുടെ വിളി പ്രതീക്ഷിചിരിക്കുന്നത് കൊണ്ടാവാം മോഹൻ തന്നെ ആണ് മിക്കവാറും ഫോണ്‍ അറ്റൻഡ് ചെയ്യുക ..
അങ്ങനെ പതിവ് പോലെ ഞാൻ അവന്റെ വീട്ടിലേക്കു മൂന്നാല് പ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ ആരും അറ്റൻഡ് ചെയ്തില്ല.. മനസ്സിൽ കണ്ട എല്ലാ പ്ലാനും വെള്ളത്തിലാകുമോ എന്നാ ആശങ്കയിൽ അറിയാവുന്ന എല്ലാ തെറികളും മനസ്സിൽ പറഞ്ഞു കൊണ്ട് ഒരിക്കൽ കൂടി ഫോണ്‍ ട്രൈ ചെയ്തപ്പോ ഇത്തവണ ഫോണ്‍ എടുത്തു.. ഉള്ള ദേഷ്യത്തിൽ രണ്ടു തെറി അവനെ പറഞ്ഞു വേഗം ടൌണിൽ വരാൻ പറഞ്ഞപ്പോയായിരിന്നു അവിടെ നിന്നും 'ഞാൻ മോഹനേട്ടന് ഇപ്പൊ കൊടുക്കാം ' എന്നൊരു സ്ത്രീ ശബ്ദം ഞാൻ ശ്രദ്ധിച്ചത് .. പറ്റിയ അബദ്ധം മനസ്സിലായി ഒരു നിമിഷം വിളിച്ച തെറിയെല്ലാം വീണ്ടും മനസ്സിൽ ഓർത്ത് കൊണ്ട് നിന്നപ്പോഴാണ് മോഹൻ ഫോണ്‍ എടുത്തു ഹലോ പറഞ്ഞത്. .. അവനോടു കാര്യം പറഞ്ഞു ഫോണ്‍ വെക്കാനോരുങ്ങുംബോൾ ആരാണ് ആദ്യം ഫോണ്‍ അറ്റൻഡ് ചെയ്തത് എന്ന് അവനോടു ചോദിച്ചപ്പോഴാണ് അമ്മാവന്റെ മകളെ പറ്റി അവൻ പറഞ്ഞത് .
പേര് ലക്ഷ്മി. ......
ശ്ശെ .. ശബ്ദം കേട്ടതിനു ശേഷം എല്ലാം പറഞ്ഞാൽ മതിയായിരിന്നു എന്നെന്ക്ക് തോന്നി . അന്ന് മോഹനെ കണ്ടപ്പോ വീട്ടില്‍ അവൾ പ്രശ്നം ഉണ്ടാക്കിയോ എന്നാണ് ഞാൻ ആദ്യം ചോദിച്ചത്..വീണ്ടും ഞാൻ അവളെ പറ്റി കൂടുതൽ ചോദിച്ചപ്പോ ... അവളുടെ ഡിഗ്രി കഴിഞ്ഞു ഇപ്പൊ ടൈപ്പ് പഠിക്കാൻ പോവാ എന്നും പിന്നെ അധികം സംസാരിക്കുന്ന ടൈപ്പ് അല്ല എന്നും അവൻ പറഞ്ഞു
വീട്ടില്‍ ചെന്ന് ഉറങ്ങാൻ കിടക്കുംബോഴും എന്തുകൊണ്ടോ അന്നത്തെ ആ കോളിനെ കുറിചായിരിന്നു ചിന്ത....
ദിവസങ്ങള്‍ പെട്ടന്ന് കടന്നു പോയി . പിന്നെ അവനെ വിളിക്കുംബോഴൊക്കെ ആദ്യം ഞാൻ അവിടെ ആരാണ് അറ്റൻഡ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കും .പക്ഷെ മോഹൻ തന്നെ ആയിരിന്നു എപ്പോഴും എടുത്തിരിന്നത് .പിറ്റേ ആഴ്ച അവനെ വിളിച്ചപ്പോ വീണ്ടും ആ ശബ്ദം കേട്ടു.. അവനു കൊടുക്കാൻ വെയിറ്റ് ചെയ്യുന്ന സമയം എനിക്ക് അവളോട് സംസാരിക്കാൻ കുറച്ചു സമയം കിട്ടി ..
ഞാൻ.. അന്ന്...സോറി ട്ടോ ..
ഓ അത് സാരമില്ല .. ഞാൻ അത് മനസ്സിൽ വെച്ചിട്ടൊന്നും ഇല്ല .
ഹം ..
അപ്പോഴേക്കും മോഹൻ വന്നു ആ സംസാരം മുറിഞ്ഞു..
പിന്നെ പലപ്പോഴായി അവനെ വിളിക്കുംബോയൊക്കെ അവൾ എടുക്കുകയാണെങ്കിൽ ഉള്ള സമയത്ത് രണ്ടു ഡയലോഗ് പറഞ്ഞു തീര്‍ക്കും .. അങ്ങനെ ക്രമേണ മോഹനെ വിളിക്കാനുള്ളതിനു ഇതും ഒരു കാരണമായി.. ഇഷ്ടം ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് തീർത്തു പറയാൻ പറ്റാത്ത അവസ്ഥ ആയി.. എന്നിരിന്നാലും മോഹനെ ആലോചിച്ചു ഞാൻ ഇതിനെ പറ്റി ഒരു ക്ലു ഉം ഞാൻ കൊടുക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു .. മാസങ്ങൾ കഴിഞ്ഞപ്പോ മോഹൻ ഇല്ലെങ്കിലും ഞങ്ങൾ കുറെ സംസാരിക്കാൻ തുടങ്ങി... ഒരു പ്രത്യേക തരം ഫീലിംഗ് ആയിരിന്നു അങ്ങനെ സംസാരിക്കുമ്പോ ..വിഷയങ്ങൾക്ക് ഒരിക്കലും ദാരിദ്ര്യം ഉണ്ടായിട്ടില്ല..
വിളി കൂടുതൽ ആയപ്പോ രവി എന്നെ ഒന്ന് ഉപദേശിച്ചു.. അന്ന് അവനെ ഞാൻ കുറെ തെറി വിളിച്ചു,, ഒരിക്കൽ പോലും കാണാത്ത ഞങ്ങൾ തമ്മിൽ പ്രേമം ഒന്നും അല്ല എന്നും പറഞ്ഞു .. മോഹന്‍ ഇതിനെ പറ്റി ഒരു അറിവും ഉണ്ടായിരിന്നില്ല അല്ലെങ്കിൽ എന്റെ മനസ്സില്‍ ഇങ്ങനെ ഒരു ചിന്ത ഉണ്ടാകും എന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിചിരിന്നില്ല .
അക്കൊല്ലം 'കോളേജ് ഡേ' ദിവസം രാവിലെ തന്നെ ചെത്തി പൊളിച്ചു കോളേജിൽ എത്തി അധികം താമസിക്കാതെ തൊട്ടടുത്തുള്ള കള്ള് ഷാപ്പിൽ ചെന്ന് കള്ള് മോന്താൻ തുടങ്ങി.. കോളേജ് ഡേക്ക് കള്ള് കുടിച്ചാൽ എന്തോ ഒരു പ്രത്യേക ധൈര്യം ആണ് .. കുടിച്ചു കുടിച്ചു അവസാനം മോഹൻ ഫ്ലാറ്റ് ആയി .. ഒടുവിൽ അവിടെ നിന്ന് ഓട്ടോ വിളിച്ചാണ് പിന്നെ കോളേജിലേക്ക് മടങ്ങി വന്നത്. .. വരുന്ന വഴിയിൽ ഇടയ്ക്കിടയ്ക്ക് മോഹൻ വാള് വെച്ച് വെറുപ്പിച്ചു ..അവസാനം ഞങ്ങൾ കോളേജിൽ എത്തിയപോഴേക്കും ഗാനമേള പകുതി കഴിഞ്ഞിരിന്നു .. മോഹന്റെ നില പരുങ്ങലിൽ ആയത് കൊണ്ട് ഞാൻ അവനെ വീട്ടില്‍ കൊണ്ടാക്കാം എന്ന് പറഞ്ഞു ..കൂടെ മനസ്സിൽ ലക്ഷ്മിയെ കാണാമല്ലോ എന്നാ വിചാരവും ഉണ്ടായിരിന്നു ..പക്ഷെ അവൻ അത് നിരസിച്ചു എന്ന് മാത്രമല്ല ആ ദിവസം അവൻ എന്റെ വീട്ടിൽ ആണ് ഉറങ്ങിയത്
ഓണത്തിനും ക്രിസ്മസ് നും ഞാൻ ഗ്രീറ്റിങ്ങ് കാർഡ് വാങ്ങി അവൾക്കു കൊടുത്തു.. അല്ല ഞാൻ അല്ല , മോഹൻ തന്നെ ആണ് കൊടുത്തത്. അതിൽ അവളുടെ അമ്മയ്ക്കും അച്ഛനും പേരിനു വേണ്ടി ഒരു ലൈൻ കൂടുതൽ എഴുതി .. കാർഡ് വാങ്ങാൻ പോകുമ്പോ മിനിമം ഒരു 10 കടയെങ്കിലും കയറി ഇറങ്ങിയിരിക്കും.. കാരണം ഭംഗിയേക്കാൾ അതിനുള്ള വരികള്‍ക്ക് ആണ് ഞാൻ പ്രാധാന്യം കൊടുത്തത് .. ലവ് എന്നാ വാക്ക് ഉണ്ടാകാനും പാടില്ല എന്നാൽ അതിലുള്ള സ്പെഷ്യൽ എന്നാ വാക്കിനു ഞാൻ ഒരു സ്പെഷ്യൽ മീനിങ്ങ് കൊടുത്തായിരിന്നു ഞാൻ വായിചിരിന്നത് .. എനിക്ക് കാർഡ് കിട്ടും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല..
അതിനിടയിൽ ആണ് കോളേജിൽ നിന്നും എൻ എസ് എസ് ക്യാമ്പിനു വേണ്ടി അട്ടപ്പാടി 10 ദിവസം ഞങ്ങൾ പോയത്.. അടിച്ചു പൊളി ട്രിപ്പ് ആയിരിന്നു..ഗ്രൂപ്പിൽ പെണ്‍കുട്ടികളും ഉണ്ടായിരിന്നു.. ആ 10 ദിവസവും ഒരു നിമിഷം പോലും വെറുതെ ഞങ്ങൾ ഇരിന്നിട്ടില്ല എന്നിരിന്നാലും ഉറങ്ങാൻ കിടക്കുമ്പോൾ ഒരു മിസ്സിംഗ് എനിക്ക് ഉണ്ടായിരിന്നു.. മോഹൻ കൂടെ വരണ്ടായിരിന്നു എന്ന് ആദ്യമായി ചിന്തിച്ച സമയം ആയിരിന്നു അത്...
ആദ്യമൊക്കെ മോഹൻ ഉള്ളപ്പോൾ ആയിരിന്നു വിളിചിരിന്നത് എങ്കിൽ പിന്നീടു അവനില്ലാത്ത സമയത്തും ഞാൻ വിളിക്കുമായിരിന്നു .. ഇടയ്ക്കു അച്ഛനോ അമ്മയോ എടുത്തൽ അവരോടു കുറച്ചു കത്തി വെക്കും .സംശയം തോന്നരുതല്ലോ.. അങ്ങനെ അവിടെ എനിക്കൊരു പേരായി .
കാണാതെ ആണെങ്കിലും എന്റെ മനസ്സിലെ പ്രണയം ഞാൻ തിരിച്ചറിഞ്ഞു..കാണാൻ ഒരുപാട് ശ്രമിച്ചെങ്കിലും അതിനു ഒരു ചാൻസ്സും കിട്ടിയില്ല കാരണം രവിയും മോഹനും എപ്പോഴും എന്റെ കൂടെ ഉണ്ടായിരിന്നു.. ഒന്നിരണ്ടു തവണ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ക്ലു കൊടുക്കണം എന്ന് വിചാരിച്ചെങ്കിലും പിന്നെ നേരിൽ കാണുമ്പോൾ മതി എന്ന് മനസ്സില്‍ ഒരു തീരുമാനം ഉറപ്പിച്ചു..
പിന്നീടുള്ള ദിവസങ്ങള്‍ എങ്ങനെ കാണും എന്നായിരിന്നു ചിന്ത.. ടൈപ്പ് പഠിത്തം കഴിഞ്ഞില്ലയിരുന്നെങ്കിൽ ഇൻസ്റ്റിട്ട്യുട്ടിൽ പോവമായിരിന്നു..
ഇനി അതും പറ്റില്ല.. ദിവസങ്ങള്‍ കഴിഞ്ഞു പോകുംതോറും ഇനി കാണാതെ ഇരിക്കാൻ പറ്റില്ല എന്ന നിലയിൽ ആയി .. കാണുന്ന സിനിമകളില വല്ല ശോക ഗാനമോ പ്രേമഗാനമോ ഉണ്ടെങ്കിൽ അത് മൂളുമ്പോൾ വരെ അവളെ ഓര്‍ത്തു തുടങ്ങി.. ഇങ്ങനെ ചറപറ ചറപറ സംസാരിക്കുന്ന കുട്ടിയെ ആണോ മോഹൻ അധികം സംസാരിക്കാതെ കുട്ടി എന്ന് പരിചയപ്പെടുത്തിയത് എന്നോർത്ത് ആശ്ചര്യം തോന്നി ..
പി ജി കഴിഞ്ഞു എങ്കിലും സപ്ലികൾ നിര നിരയായി ഉണ്ടായിരിന്നു.. മോഹൻ വയനാട്ടിലുള്ള സ്വന്തം വീട്ടിലേക്കു പോയി.. ഇതിനിടയിൽ രവി തിരിപ്പൂർ ഒരു അകന്ന ബന്ധുവിന്റെ ബനിയൻ കമ്പനിയിൽ ജോലിക്ക് കയറി.. പിന്നെ ഞങ്ങൾ തമ്മിലുള്ള അകലം കൂടുതൽ ആയി തുടങ്ങി.. കാലക്രമേണ മാസത്തിൽ ഉള്ള വിളികളും നിലച്ചു ..
ലക്ഷ്മിയോടുള്ള ഇഷ്ടം കുറഞ്ഞില്ലെങ്കിലും വിളിക്കാൻ ഒരു കാരണവും ഇല്ലാത്ത പോലെ തോന്നി.. അങ്ങനെ അടുത്ത സെപ്റ്റംബറിൽ ഓണവും സപ്ലിയും ഒരുമിച്ചു വന്നു . സപ്ലി കഴിഞ്ഞു ഞാൻ ലക്ഷ്മിയോട് കാര്യങ്ങൾ നേരിട്ട് പറയാൻ തയ്യാറെടുത്തു.. ഒരുപാട് തവണ കണ്ണാടിയിൽ പ്രാക്റ്റീസ്സും നടത്തി .. ഓണം ആയതു കൊണ്ട് പതിവ് പോലെ ലക്ഷ്മിക്കായി ഒരു കാര്‍ഡും വാങ്ങി അതിൽ സ്ഥലം കുറവായി എന്നാ തോന്നൽ ഉണ്ടായത് കൊണ്ട് പറയാനുള്ള കാര്യങ്ങൾ വെച്ച് കൊണ്ട് ഒരു കത്ത് തന്നെ എഴുതി അതിനിടയിൽ വെച്ചു.. പിന്നെ എങ്ങനെ കാർഡ് കൊടുക്കും എന്ന് വിചാരിച്ചു നില്‍ക്കുമ്പോഴാണ് നിനച്ചിരിക്കാതെ ആ കോൾ വന്നത് .. അമ്മയാണ് അറ്റൻഡ് ചെയ്തത് എങ്കിലും ആ കോൾ എനിക്കാണ് എന്ന് പറഞ്ഞു തന്നു . കൂട്ടത്തിൽ ഏതോ ഒരു ലക്ഷ്മി എന്നും പറഞ്ഞു ..
ലക്ഷ്മിയോ..
എന്റെ ചങ്കു ഒന്ന് പിടഞ്ഞു .. അവൾ എന്നെ വിളിക്കേ? എന്തിനാണാവോ? എന്നൊക്കെ മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാൻ ഹലോ പറഞ്ഞു
തിരിച്ചുള്ള മറുപടി പെട്ടന്നായിരിന്നു...
ഞാൻ ലക്ഷ്മിയാ ..
കണ്ണന്റെ വീടെവിടെയാ ?
ഞാൻ വീട് പറഞ്ഞു കൊടുത്തു.. വീട് കുറച്ചു ഉള്ളിൽ ആയത് കൊണ്ട് എന്നോട് ടൌണിൽ വരാൻ പറ്റുമോ എന്നും ചോദിച്ചു.. കാര്യം ചോദിച്ചപ്പോ ഒരു സർപ്രൈസ് ആണെന്ന് മാത്രം പറഞ്ഞു.. അപ്പൊ ഞാനും പറഞ്ഞു.. "എനിക്കും ഉണ്ട് ഒരു കാര്യം പറയാൻ ".. ഇനി എന്തായാലും നേരിൽ കാണുമ്പോൾ പറയാം എന്ന് അവൾ പറഞ്ഞു
മനസ്സില്‍ ഒരുപാട് ചോദ്യം ഉദിച്ചു വന്നെങ്കിലും എല്ലാത്തിനും ഞാൻ തന്നെ ഒരു പോസിറ്റീവ് ആയ മറുപടിയും കണ്ടെത്തി .. എന്തായാലും നാളെ കാണുകയല്ലേ.. അന്നെനിക്ക് ഉറക്കം വന്നില്ല.. രാത്രിയുടെ ഓരോ യാമങ്ങളും യുഗങ്ങളായി എനിക്ക് തോന്നി.. രാവിലെ ആയപ്പോ ലക്ഷ്മിക്ക് കൊടുക്കാനുള്ള ഗ്രീറ്റിങ്ങ് കാര്‍ഡും എടുത്തു കൊണ്ട് ടൌണിൽ പോവാൻ റെഡി ആയി.. ഇടേണ്ട ഷർട്ട് രണ്ടു മൂന്നു തവണ മാറ്റി ... ഒടുവിൽ മനസ്സിൽ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളുമായി ഞാൻ ടൌണിലേക്ക് ബസ് കയറി..
ഞാൻ ടൌണിൽ ലക്ഷ്മി പറഞ്ഞതിനേക്കാൾ ഒരു മണിക്കൂർ മുൻപേ എത്തി പറഞ്ഞ സ്ഥലത്ത് നില്‍പ്പായി.. കുറച്ചു സമയം കഴിഞ്ഞിട്ടും വരാത്തത് കൊണ്ട് തൊട്ടടുത്ത് ഉള്ള കടയിൽ പോയി ഒരു നന്നാരി സര്ബത് കുടിച്ചു നില്‍ക്കുംബോയാണ് ഒരു നീല ചുരിദാർ ഇട്ട ഒരു കുട്ടി പറഞ്ഞ സ്ഥലത്ത് എത്തിയത്.. ലക്ഷ്മി ആയിരിക്കുമോ? കാണാൻ കുഴപ്പമില്ല.. അങ്ങനെ അല്ല , നല്ല ഭംഗി തന്നെ ഉണ്ട്.. ലക്ഷ്മി തന്നെ ആവണേ എന്ന് തന്നെ പ്രാർത്ഥിച്ചു കൊണ്ട് അങ്ങോട്ട് ചെന്നു.. ഞാൻ വരുമ്പോൾ തന്നെ അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹായ് പറഞ്ഞു..
തിരിച്ചു ഹായ് പറയും മുൻപേ എന്നെ എങ്ങനെ മനസ്സിലായി എന്ന് ചോദിച്ചു?
ഞാൻ നിങ്ങളുടെ ഒരുപാട് ഫോട്ടോകൾ കണ്ടിട്ടുണ്ടല്ലോ എന്നവൾ പറഞ്ഞു .. ശരിയാണ് .. അന്നെടുത്ത എല്ലാ ഫോട്ടോകളിലും ഞങ്ങൾ മൂന്നു പേർ തന്നെ ആയിരിന്നു നായകന്മാർ .. എന്നാലും ഒരിക്കലും ഫോട്ടോ കണ്ടതിനെ പറ്റി അവൾ എന്നോട് പറഞ്ഞിരിന്നില്ല.. കയ്യിലെ കാർഡ് മറച്ചു പിടിച്ചു കൊണ്ട് അവളോട് എന്താണ് സർപ്രൈസ് എന്ന് ചോദിച്ചു.. അപ്പൊ അവൾ എനിക്കെന്താണ് പറയാനുള്ളത് എന്ന് എന്നോട് ചോദിച്ചു.. ആദ്യം അവൾ പറയാനുള്ളത് കേൾക്കാനുള്ള കൊതികൊണ്ട് "ലേഡീസ് ഫസ്റ്റ് " എന്ന് പറഞ്ഞു.. അപ്പോഴാണ് അവളുടെ കയ്യിലും ഒരു കാർഡ് ഉണ്ടല്ലോ എന്ന് ഞാൻ ശ്രദ്ധിച്ചത്.. കണ്ടത് മുതൽ അവളുടെ കണ്ണും സംസാരവും മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്.... ഓക്കേ എന്ന് പറഞ്ഞു കൊണ്ട് അവൾ ആ കാർഡ് എനിക്ക് നേരെ നീട്ടി
ഞാൻ ഇത് എന്താ.. ഓണം ഗ്രീറ്റിങ്ങ് കാർഡ് ആണോ എന്ന് ചോദിച്ചു കൊണ്ട് അത് വാങ്ങിയപ്പോഴാണ് അവൾ അത് വേഡ്ഡിംഗ് കാർഡ് ആണെന്ന് പറഞ്ഞത്..
ശരീരത്താകമാനം ഉള്ള എല്ലാ ഞെരംബുകളിലെക്കും വൈദ്യുതി പ്രവാഹം മിന്നല്‍ പോലെ പെയ്തിറങ്ങി ... അത് തുറന്നു നോക്കാൻ ഉള്ള ധൈര്യം ഉണ്ടായില്ല.. രണ്ടു നിമിഷത്തിനു ശേഷം പരിസര ബോധം വീണ്ടെടുത്ത് അവളോട് എന്റെ അഭിനന്ദനം പറഞ്ഞു ..
എനിക്ക് വേറെ ആരെയും വിളിക്കാനില്ല എന്നും ബന്ധുക്കളെ ഒക്കെ അമ്മയും അച്ഛനും കൂടി വിളിക്കും എന്നും അവൾ പറഞ്ഞു.. എന്നെ പോലെ ഒരു ആളെ ഫ്രണ്ട് ആയി കിട്ടിയത് അവളുടെ ഭാഗ്യമാണ് എന്നും പറഞ്ഞു . പിന്നെ രവിയെ പറ്റി കുറെ പറഞ്ഞു.. ഇതൊന്നും എനിക്ക് കേൾക്കാനുണ്ടായിരിന്നില്ല ... അവൾ കാണാതെ ഞാൻ എന്റെ കാർഡിൽ എഴുതിയ കത്ത് മാറ്റി അവൾക്കു തകര്‍ന്ന മനസ്സോടെ കാർഡ് മാത്രം കൊടുത്തു.
എനിക്കെന്താ പറയാനുള്ളത് എന്ന് ചോദിച്ചപ്പോ ഞാൻ കല്യാണത്തിന് ഉണ്ടാകില്ല എന്നും മുംബൈ ഇൽ ഒരു കമ്പനിയിൽ ജോലി കിട്ടി എന്നും നുണ പറഞ്ഞു.. പിന്നെ തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും ഞാൻ ആകെ തളര്ന്നിരിന്നു.. എഴുതിയ കത്ത് കീറി കളയാൻ തോന്നാത്തത് കൊണ്ട് അവിടെ കണ്ട ഒരു പുസ്തകത്തിന്റെ ഇടയിൽ തിരുകി..
പിന്നെ അധികം താമസിക്കാതെ ഒന്ന് രണ്ടു മാസത്തിനുള്ളിൽ തന്നെ അച്ഛൻ ദുബായിലേക്കുള്ള വിസ അയച്ചു തന്നു..
ആ മണലാരണ്യത്തിൽ പിന്നെ ഒന്നും ചിന്തിക്കാനുള്ള സമയം ഉണ്ടായിരിന്നില്ല.. യാന്ത്രികമായ ഒരു ജീവിതം . പിന്നീടു വിവാഹത്തിനും മകളുടെ ജനന സമയത്തും ആണ് ഞാൻ നാട്ടിൽ ഒന്നിൽ കൂടുതൽ മാസത്തിൽ നിന്നിട്ടുള്ളത് ..എല്ലാ കൊല്ലവും ഡിസംബറിൽ നാട്ടിൽ വരും എങ്കിലും പഴയ കൂട്ടുക്കാരെ തെരയാനോ വിളിക്കാനോ സമയം കണ്ടെത്തി രിന്നില്ല ...
അന്ന് പുസ്തകത്തിനിടയിൽ മാറ്റി വെച്ച ആ കത്തിനോടൊപ്പം പ്രണയം മാത്രമല്ല എന്റെ സൌഹൃദങ്ങളും നഷ്ടപെട്ടിരിന്നു എന്നെനിക്കു തോന്നി .
ഒരിക്കൽ കൂടി പഴയ കോളേ ജിലേക്ക് രവിയും മോഹനും ഒത്തു പോകാൻ ഒരു കൊതി .. ...
സുജിത്
കിള്ളിമംഗലം